കരള്‍ തകരാറും രാത്രിയിലെ ഉറക്കവുമായുള്ള ബന്ധം; ചില ലക്ഷണങ്ങളെ മുൻനിർത്തി പുതിയ പഠനം

കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ശരീരത്തില്‍ പലതരത്തിലുളള മാറ്റങ്ങള്‍ ഉണ്ടാകാം. അത്തില്‍ കരള്‍ തകരാര്‍ രാത്രിയില്‍ ശരീരത്തിലുണ്ടാക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് ‘നാഷണല്‍ ലബോറട്ടറി ഓഫ് മെഡിസിന്‍’ നില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.(sleep disturbances in patients with liver cirrhosis: prevalence, impact, and management challengse )എന്ന തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനം അനുസരിച്ച് കരള്‍ രോഗമുള്ള വ്യക്തികള്‍ നല്ല ഉറക്കം ലഭിക്കാന്‍ പാടുപെടുന്നവരാണ്. ഇവര്‍ക്ക് പകല്‍സമയത്ത് അമിതമായി ഉറക്കം വരികയും രാത്രിയില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. ഈ ഉറക്കപ്രശ്‌നത്തിന് പ്രധാനകാരണം കരളിന് നീക്കം ചെയ്യാന്‍ കഴിയാത്ത തരത്തിലുളള വിഷവസ്തുക്കള്‍ ശരീരത്തില്‍ അടിഞ്ഞുകൂടി അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥയായ ‘ ഹെപ്പാറ്റിക് എന്‍സെഫലോപ്പതി’ ഉണ്ടാകുന്നതാണ്.

കരള്‍ തകരാറിലാകുമ്പോള്‍ രാത്രിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍
കരള്‍ രോഗമുളള പലര്‍ക്കും രാത്രിയില്‍ ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. നേരെ മറിച്ച് പകല്‍ സമത്ത് അമിതമായി ഉറക്കം ഉണ്ടാവുകയും ചെയ്യും. പകലുണ്ടാകുന്ന ക്ഷീണവും മറ്റൊരു ബുദ്ധിമുട്ടാണ്. തകരാറിലായ കരളിന് വിഷവസ്തുക്കളെ ശരിയായി നീക്കം ചെയ്യാനോ ഉറക്കത്തെ സഹായിക്കുന്ന ഹോര്‍മോണുകളെ നിയനന്ത്രിക്കാനോ കഴിയില്ല. അതുകൊണ്ടാണ് ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. കരളിന് കേടുപാട് സംഭവിച്ച് ശരീരത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുമ്പോഴാണ് ‘ഹെപ്പാറ്റിക് എന്‍സെഫലോപ്പതി’ എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് ചെറിയ രീതിയിലുള്ള ആശയകുഴപ്പം മുതല്‍ ഗുരുതരമായ ഓര്‍മ്മ, ശ്രദ്ധ, പ്രശ്‌നപരിഹാര കഴിവുകള്‍ ഇവയെ ബാധിക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു. മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് ഹെപ്പാറ്റിക് എന്‍സെഫലോപ്പതി ചികിത്സിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും.

എന്തുകൊണ്ട് ഉറങ്ങാന്‍ സാധിക്കില്ല
കരള്‍ തകരാറുള്ളവര്‍ ഉറങ്ങാന്‍ ബുദ്ധിമുട്ടുന്നതിന് പ്രധാന കാരണം ശരീരത്തിനെ എപ്പോള്‍ ഉറങ്ങണം എന്ന് ശീലിപ്പിക്കുന്ന ഹോര്‍മോണ്‍ ആയ മെലറ്റോണ്‍ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നതാണ്. കരള്‍ തകരാറിലാകുമ്പോള്‍ മെലറ്റോണിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു. ഇത് ഉറക്കത്തിന്റെ താളത്തെ അസ്വസ്ഥതപ്പെടുത്തുന്നു. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങള്‍, ശരീര താപനിലയിലെ ക്രമക്കേടുകള്‍, ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയും രാത്രിയിലെ ഉറക്കക്കുറവിന് കാരണമാകും.
ഉറക്കുറവിനെ എങ്ങനെ കൈകാര്യം ചെയ്യാം
ഹെപ്പാറ്റിക് എന്‍സെഫലോപ്പതിയെ ചികിത്സിക്കുന്നതിലൂടെയേ ഉറക്കക്കുറവിനെ ചികിത്സിക്കാന്‍ സാധിക്കൂ. അതിനായി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഉറക്കസമയം ക്രമീകരിക്കുക, വിശ്രമരീതികള്‍ പരിശീലിക്കുക, യോഗ പോലെയുളള വ്യായാമങ്ങള്‍ ചെയ്യുക. ഇവയൊക്കെയാണ് പ്രധാനമായും ചെയ്യാന്‍ കഴിയുക.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.