ദിവസേന കുളിക്കുന്നത് ആരോഗ്യത്തിന് പ്രധാനമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ രാവിലെ കുളിക്കുന്നതാണോ രാത്രി കിടന്നുറങ്ങാൻ നേരം കുളിക്കുന്നതാണോ ശരിയായ രീതി എന്നതിൽ തർക്കം ബാക്കിയാണ്. മലയാളികളെ സംബന്ധിച്ച് രണ്ട് നേരവും കുളിക്കുന്നത് ഒരു ശീലത്തിൻ്റെ ഭാഗമാണ്. എന്നാൽ അമേരിക്കക്കാരിൽ 34 ശതമാനത്തോളം ദിവസവും കുളിക്കുക എന്ന ശീലത്തോട് വിരക്തിയുള്ളവരാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
രണ്ട് നേരം കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ എന്ന് പറയുമ്പോഴും നമ്മളിൽ പലരും രാവിലെ കുളിക്കാൻ ഇഷ്ടപ്പെടുന്നു, മറ്റു ചിലർ വൈകുന്നേരവും. ഇതിൽ ഏതാണ് ശരിയായ രീതിയെന്ന തർക്കം സ്വഭാവികമായും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ ശീലം എന്ത് തന്നെയായാലും അതിൽ ആരോഗ്യത്തെ സംബന്ധിച്ച ഒരു ചിന്ത ഉണ്ടായിരിക്കുമെന്ന് തീർച്ചയാണ്.
രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റ് വരുന്നതിന് പിന്നാലെ ഒരു ഷവർബാത്ത് എന്നത് നമ്മളിൽ പലരെ സംബന്ധിച്ചും സന്തോഷകരമായി ഒരു ദിവസം തുടങ്ങുന്നതിനുള്ള ഊർജ്ജമായിരിക്കും. രാവിലെ കിട്ടുന്ന ഈ ഊർജ്ജമാണ് രാവിലെ കുളിക്കുന്നതാണ് നല്ലതെന്ന് വാദിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പകൽ മുഴുവൻ ശരീരത്തിൽ പറ്റിക്കൂടിയ മാലിന്യം കഴുകി മാറ്റുന്ന ഒരു ഗംഭീരൻ കുളി സുഖപ്രദമായ ഉറക്കത്തിന് സഹായകമാണെന്നാണ് രാത്രി കുളിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം. ഈ രണ്ട് വാദങ്ങളിലും എന്തെങ്കിലും ശാസ്ത്രീയവശം ഉണ്ടോ?
Showering helps to remove the dirt, sweat and oil from our skin. This can accumulate throughout the day, along with pollutants, dust and pollen from the environment.
കുളി നമ്മുടെ ചർമ്മത്തിലെ അഴുക്ക്, വിയർപ്പ്, എണ്ണ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ പരിസരത്ത് നിന്നുമുള്ള മാലിന്യങ്ങൾ, പൊടി എന്നിവയും ശരീരത്തിൽ അടിഞ്ഞ് കൂടും. ഉറങ്ങുന്നതിനുമുമ്പ് കുളിച്ചില്ലെങ്കിൽ ഈ മാലിന്യങ്ങൾ നിങ്ങളുടെ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലുമെല്ലാം അടിഞ്ഞുകൂടാനുള്ള സാധ്യത വളരെയധികമാണ്.