കരണി : ടി. സിദ്ധിഖ് .എൽ.എ യുടെ 2022-23 സാമ്പത്തിക വർഷത്തെ പ്രദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കല്ലുവയൽ പാടശേഖര സമിതിക്ക് നിർമ്മിച്ച് നൽകിയ പമ്പ് ഹൗസിൻ്റെ ഉദ്ഘാടനം ടി സിദ്ധിഖ് എം.എൽ. എ നിർവഹിച്ചു.
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് അംഗം നജീബ് കരണി സ്വാഗതം പറഞ്ഞ ഉദ്ഘാടന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. രജിത അദ്ധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസീഡണ്ട് നൂർഷ ചേനോത്ത് , പനമരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ നിത്യ ബിജു കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു ശ്രീധർ, പനമരം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ സുമിന ടി.എസ്
കൃഷി ഓഫീസർ എൻ.എം. ഷെറിൻ മാത്യു
മെംബർമാരായ കമല രാമൻ , രോഷ്മ രമേഷ്, സുമ പി.എൻ. സലിജ ഉണ്ണി’ ജെസ്സി ലെസ്ലി, സജീവൻ ടി.ജെ. കല്ലുവയൽ പാടശേഖര സമിതി സെക്രട്ടറി എം. പി. കുഞ്ഞികൃഷ്ണൻ ‘ പി . അയമു ‘ സുധീഷ്ചന്ദ്രൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . കല്ലുവയൽ പാടശേഖര സമിതി പ്രസിഡണ്ട് ചടങ്ങിന് നന്ദിയർപ്പിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







