കല്‍പ്പറ്റ: ആദര്‍ശവിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തില്‍ ഫെബ്രുവരി ആദ്യവാരം കാസര്‍ഗോഡ് കുണിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക സമ്മേളന വിജയത്തിന് ജില്ലയില്‍ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. ജില്ലാ സ്വാഗതസംഘം യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. നവംബറില്‍ മൂന്ന് മണ്ഡലങ്ങളിലും പദയാത്രയും ഡിസംബറില്‍ കെ.ടി. ഹംസ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ജില്ലാ സന്ദേശയാത്രയും ജനുവരിയില്‍ 15 റേഞ്ചുകളിലും വാഹനജാഥയും നടത്തും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ്ജി.ഫ്രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ജാഥയ്ക്ക് ഡിസംബര്‍ 25ന് ഉച്ചകഴിഞ്ഞ് 2.30ന്മ്മ്.. കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കും. ഒക്ടോബര്‍ 13ന് ജില്ലാ സ്വാഗതസംഘം ഓഫീസ് തുറക്കും. സമസ്ത പ്രഖ്യാപിച്ച 15 ഇന പദ്ധതികള്‍ക്ക് നടത്തുന്ന ക്രൗഡ് ഫണ്ട് സമാഹരണം(തഹിയ്യ) വിജയിപ്പിക്കും.
വര്‍ക്കിംഗ് ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കെ.ടി. ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള പ്രവര്‍ത്തന കലണ്ടര്‍ കെ.എ. നാസര്‍ മൗലവി അവതരിപ്പിച്ചു. സമസ്ത ശതാബ്ദി സന്ദേശയാത്രയെക്കുറിച്ച് സംസ്ഥാന പ്രതിനിധി മുഹമ്മദ് റാഫി റഹ്മാനി പുറമേരി വിശദീകരിച്ചു.
ഇസ്മായില്‍ ദാരിമി കെല്ലൂര്‍, ജാഫര്‍ ഹൈതമി, എ.കെ. മുഹമ്മദ് ദാരിമി, കെ.സി. മമ്മൂട്ടി മുസ്‌ലിയാര്‍, പോള ഇബ്രാഹിം ദാരിമി, എ.കെ. ഇബ്രാഹിം ഫൈസി വാളാട്, സയ്യിദ് കെ.വി.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍, സയ്യിദ് ആര്‍.പി. മുജീബ് തങ്ങള്‍, മൊയ്തീന്‍കുട്ടി യമാനി പന്തിപ്പൊയില്‍, കെ. മുഹമ്മദ്കുട്ടി ഹസനി, പി.സി. ഉമര്‍ മൗലവി, അബ്ദുള്‍ അസീസ് വൈത്തിരി, സി.കെ. ഷംസുദ്ദീന്‍ റഹ്മാനി, നൗഷീര്‍ വാഫി, പി. മുഹമ്മദലി ദാരിമി, പി. സുബൈര്‍ ഹാജി, കെ.സി. മുനീര്‍ വാളാട്, പൂവന്‍ കുഞ്ഞബ്ദുള്ള ഹാജി, സൈനുല്‍ ആബിദ് ദാരിമി, അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.
ജനറല്‍ കണ്‍വീനര്‍ എസ്. മുഹമ്മദ് ദാരിമി സ്വാഗതവും കണ്‍വീനര്‍ ഹാരിസ് ബാഖവി കമ്പളക്കാട് നന്ദിയും പറഞ്ഞു.