പൊഴുതന: ജനമൈത്രി പോലീസ് , നിർഭയ വയനാട് സൊസൈറ്റി, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ പൊഴുതന സീനിയർ സിറ്റിസൺ ക്ലബ്ബിന്റെ സഹകരണത്തോടെ ലോക വയോജന ദിനാചരണവും സൗജന്യ ആരോഗ്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പരിപാടി ജനമൈത്രി പോലീസ് അസിസ്റ്റന്റ് വയനാട് ജില്ലാ നോഡൽ ഓഫീസർ കെ.എം ശശിധരൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത, മെഡിക്കൽ ഓഫീസർ റിൻസാ.എം ജോസ് ,പി മൊയ്തീൻകുട്ടി, സി ടി മൊയ്തീൻ, ക്രിസ്റ്റിനാ വിക്ടർ എന്നിവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







