കോറോം : ഗവ മെഡിക്കൽ കോളജ് ബ്ലഡ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ സന്നദ്ധ രക്തദാന ദിനാചരണവും രക്ത ദാന ക്യാമ്പും നടത്തി. തൊണ്ടർനാട് എംടിഡി എം ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി , എൻ എസ് എസ് യൂണിറ്റുകൾ, നന്മ ജീവ കാരുണ്യ കൂട്ടായ്മ, ടിം ജ്യോതിർഗമയ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്യാംപ് ജില്ലാ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ.സി. സാജിത അധ്യക്ഷത വഹിച്ചു. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ്, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സൂര്യ സൂസൻ മാത്യു, എസ് പി സി സിപിഒ ബിന്ദു മോൾ പത്രോസ്, നന്മ ചാരിറ്റബിൾ സൊസൈറ്റി ഷംസു മക്കിയാട്, അഡ്വ. മുഹമ്മദ് റിഫ, എന്നിവർ പ്രസംഗിച്ചു. രക്ത ദാന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ച ടീം കനിവ്, ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, ടീം ജ്യോതിർഗമയ എന്നിവയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സിബി മാത്യു, കെ.പി.മുസ്തഫ, കെ.അനീറ്റ , നിഷ മാത്യു, എസ് പി സി കേഡറ്റുകൾ, എൻ എസ് എസ് വൊളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







