കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം നിർണായക പങ്ക് വഹിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ കുടലിലെ ഗുണം ചെയ്യുന്ന ബാക്ടീരിയകളെ പോഷിപ്പിക്കുക ചെയ്യും. ആരോഗ്യകരമായ കുടലിന് പോഷകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും രോഗപ്രതിരോധ പ്രതികരണങ്ങളെ പിന്തുണയ്ക്കാനും വീക്കം കുറയ്ക്കാനും മാനസികാവസ്ഥയെയും വൈജ്ഞാനിക പ്രവർത്തനത്തെയും സ്വാധീനിക്കാൻ കഴിയും. നിങ്ങളുടെ കുടലിനെ ആരോഗ്യകരവും ശക്തവുമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാനപ്പെട്ട പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
മോര്
മോരിൽ പ്രോബയോട്ടിക്സും കാൽസ്യവും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും നല്ല ബാക്ടീരിയകളുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതവണ്ണം കുറയ്ക്കാനും മോര് സഹായിക്കും.
ഇഞ്ചി ചായ
ഇഞ്ചി ദഹനനാളത്തെ ശമിപ്പിക്കുകയും ഓക്കാനം ലഘൂകരിക്കുകയും ചെയ്യും. ഇഞ്ചി ചായ കുടിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിന് സഹായകമാണ്.
ഗ്രീൻ ടീ
ആന്റിഓക്‌സിഡന്റുകൾ, പ്രത്യേകിച്ച് കാറ്റെച്ചിനുകൾ എന്നിവ അടങ്ങിയ ഗ്രീൻ ടീ വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
പെരുംജീരക വെള്ളം
പെരുംജീരകത്തിൽ അനെത്തോൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന എൻസൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കുന്നു. പെരുംജീരകം വെള്ളം കുടിക്കുന്നത് വയറുവേദന ശമിപ്പിക്കാനും സഹായിക്കും.
കരിക്കിൻ വെള്ളം
സ്വാഭാവികമായും ജലാംശം നൽകുന്നതും ഇലക്ട്രോലൈറ്റുകൾ (പ്രത്യേകിച്ച് പൊട്ടാസ്യം) കൊണ്ട് സമ്പുഷ്ടവുമായ കരിക്കിൻ വെള്ളം ശരിയായ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ഹെർബൽ ചായകൾ
പെപ്പർമിന്റ്, ചമോമൈൽ തുടങ്ങിയ കൊണ്ടുള്ള ചായകൾ വീക്കം കുറയ്ക്കാനും, ദഹനസംബന്ധമായ അസ്വസ്ഥതകൾ ലഘൂകരിക്കാനും സഹായിക്കുന്നു.
തുളസി വെള്ളം
തുളസി വെള്ളം പതിവായി കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.