ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏഷ്യാ കപ്പ് വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ടീം ഇന്ത്യ കരീബിയന്‍ പടയ്ക്കെതിരെ ഇറങ്ങുകയാണ്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാവിലെ 9.30 മുതൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ച ശേഷമുള്ള ഇന്ത്യയില്‍ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണിത്.
ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ഗില്ലിന്റെ രണ്ടാമത്തെ ടെസ്റ്റ് പരമ്പരയും ആദ്യ ഹോം പരമ്പരയുമാണിത്. ഇംഗ്ലണ്ടിനെതിരായ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചിരുന്നു. സ്വന്തം നാട്ടില്‍ ആദ്യ ടെസ്റ്റ് പരമ്പര നേട്ടം കൈവരിക്കുകയാണ് ഗില്ലിന്റെ ലക്ഷ്യം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







