ആധാർ ഉണ്ടോ കയ്യിൽ? അഞ്ചുമിനിറ്റിൽ ലോൺ ലഭിക്കും

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. ചിലതെല്ലാം ആരും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്.പെട്ടെന്നെത്തുന്ന സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍ ലഭിക്കുന്നതിന് കടമ്ബകളേറെയുണ്ട്

എന്നാല്‍ നിങ്ങളുടെ കൈവശമിരിക്കുന്ന ആധാര്‍ കാര്‍ഡ് വഴി ഒരു ചായ ഉണ്ടാക്കുന്നതിലും വേഗത്തില്‍ ലോണ്‍ ലഭിക്കുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിശ്വസിച്ചേ പറ്റൂ.

എന്താണ് ആധാര്‍ കാര്‍ഡ് ലോണ്‍?

ബാങ്കുകളും എന്‍ബിഎഫ്‌സികളും നിലവില്‍ നിങ്ങളുടെ ആധാര്‍ നമ്ബറുകളുടെ അടിസ്ഥാനത്തില്‍ വ്യക്തിഗത വായ്പകള്‍ അനുവദിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ വളരെ സൗകര്യപ്രദമായ ഓപ്ഷനായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും മൂന്ന് ദിവസത്തിനുള്ളില്‍ ആധാര്‍ ഉപയോഗിച്ച്‌ നിങ്ങള്‍ക്ക് ലോണ്‍ ലഭിക്കുന്നതാണ്.

ഗുണങ്ങള്‍ എന്തെല്ലാം?

ആധാര്‍ വഴിയുള്ള വായ്പകള്‍ വളരെ പെട്ടെന്ന് തന്നെ ലഭിക്കും.
കുറഞ്ഞ പേപ്പര്‍ വര്‍ക്കുകള്‍ മാത്രമേ ആവശ്യമായി വരുന്നുള്ളൂ.
തിരിച്ചറിയല്‍, വിലാസം, പ്രായം എന്നിവയുടെയെല്ലാം തെളിവായി ആധാര്‍ മാത്രമേ വേണ്ടതുള്ളൂ.
ഗ്യാരണ്ടിയുടെ ആവശ്യമില്ല.
മൊബൈല്‍ ആപ്പുകള്‍ വഴിയോ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ നിങ്ങള്‍ക്ക് വായ്പ നേടാനാകും.
യോഗ്യതാ മാനദണ്ഡങ്ങള്‍

ആധാര്‍ വായ്പ ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 വയസും, പരമാവധി പ്രായം 65 വയസുമാണ്.
25,000 രൂപ പ്രതിമാസ വരുമാനമുണ്ടായിരിക്കണം.
ക്രെഡിറ്റ് സ്‌കോര്‍ 750 അല്ലെങ്കില്‍ അതില്‍ കൂടുതലായിരിക്കണം.
ആധാര്‍ വഴി വായ്പ ലഭിക്കുന്നതിന് ഒരു സ്ഥലത്ത് സ്ഥിര താമസമാക്കിയതിന്റെ രേഖ സമര്‍പ്പിക്കണം.1
ആവശ്യമായ രേഖകള്‍

ആധാര്‍ കാര്‍ഡ്
പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി,
പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ് അല്ലെങ്കില്‍
സാലറി സ്ലിപ്പ്ബാങ്ക് അക്കൗണ്ട് രേഖകള്‍
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ
എങ്ങനെ അപേക്ഷിക്കാം?

വായ്പ നല്‍കുന്ന ബാങ്ക് അല്ലെങ്കില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാം അല്ലെങ്കില്‍ അവരുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
ശേഷം പേഴ്‌സണല്‍ ലോണ്‍ അപേക്ഷാ ഫോം പൂരിപ്പിക്കുക.
നിങ്ങളുടെ ആധാര്‍ നമ്ബറും മറ്റ് അടിസ്ഥാന വിശദാംശങ്ങളും നല്‍കാം.
ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഇ കെവൈസി പൂര്‍ത്തിയാക്കുക.
സ്ഥിരീകരണത്തിനായി ഫോം സമര്‍പ്പിക്കുക.
യോഗ്യതയുണ്ടെങ്കില്‍ ലോണ്‍ തുക രണ്ട് മൂന്ന് ദിവസത്തിനുള്ള നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

അറിയിപ്പ്:മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്ബത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് വയനാട് ലൈവ് ന്യൂസോ ലേഖകനോ ഉത്തരവാദികൾ ആയിരിക്കില്ല.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.