കൽപ്പറ്റ : മാനന്തവാടി കണിയാരം മേലേത്ത് വീട്ടിൽ ശ്രീജിത്ത് ശിവൻ (28), കൽപ്പറ്റ ബൈപ്പാസ് റോഡ് എടത്തടത്തിൽ വീട്ടിൽ അമീർ സുഹൈൽ (28) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്ന് പിടികൂടിയത്. കൽപ്പറ്റ ബൈപ്പാസ് റോഡിലെ റാട്ടക്കൊല്ലി-പുൽപ്പാറ റോഡ് ജങ്ഷനിൽ വച്ച് അമീർ ശ്രീജിത്തിന് മെത്തഫിറ്റാമിൻ കൈമാറുകയായിരുന്നു. പൊളിത്തീൻ കവറിൽ പൊതിഞ്ഞ നിലയിൽ 1 ഗ്രാം മെത്തഫിറ്റാമിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ രണ്ടു പേരും കുറച്ച് നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ശ്രീജിത്ത് കൽപ്പറ്റയിലെ ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.
സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp