ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു.

അമ്പലവയൽ: അമ്പലവയലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് വാഹനം പൂർണ്ണമായി കത്തിനശിച്ചു. ബാംഗ്ലൂരിൽ നിന്നുള്ളവർ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് 1:30-ഓടെ മാർട്ടിൻ ഹോസ്പിറ്റലിന് മുൻവശത്താണ് സംഭവം.

ഓടുന്നതിനിടെ ബൈക്കിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ വാഹനം നിർത്തി ഇറങ്ങി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണ്ണമായി തീനാളങ്ങളിൽ അമരുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ നാട്ടുകാരും അമ്പലവയൽ പോലീസും ചേർന്നാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

എം.ഡി.എം.എയുമായി ബസ് യാത്രികൻ പിടിയിൽ

ബത്തേരി: കർണാടകയിൽ നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും എം.ഡി.എം.എ പിടികൂടി. കോഴിക്കോട്, അടിവാരം പുതുപ്പാടി പൂവുള്ളേരി വീട്ടിൽ പി. മുഹമ്മദ്‌ ഫയാസ്(32)നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരി വിരുദ്ധ

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

തൊണ്ടർനാട് : കോഴിക്കോട് അഴിയൂർ കുഞ്ഞിപ്പള്ളി റഹ്മത്ത് വീട്ടിൽ ടി പി റാഷിഖി(29) നെയാണ് തൊണ്ടർനാട് പോലീസ് പിടികൂടിയത്. മട്ടിലയം അംഗൻവാടിക്കു സമീപം നടത്തിയ വാഹന പരിശോധനക്കിടെ പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിൽ

പൂഴിത്തോട് -പ‌ടിഞ്ഞാറെത്തറ റോഡ് : പ്രവൃത്തി ഏകോപനത്തിന് നോഡല്‍ ഓഫീസര്‍മാര്‍

പൂഴിത്തോട്-പ‌ടിഞ്ഞാറെത്തറ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കാന്‍ തീരുമാനം.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളുടെ ഏകോപനത്തിന്

സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുന ക്രമീകരിച്ചു.

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം നാലു മണി മുതൽ 7 മണി വരെയുമായി പുനർ നിർണയിച്ചു Facebook Twitter WhatsApp

മീനങ്ങാടിയിൽ മാനസികാരോഗ്യ പ്രദർശനം

മീനങ്ങാടി: “മാനസികാരോഗ്യം: എല്ലാവർക്കും, എല്ലായിടത്തും, എല്ലായ്പ്പോഴും” എന്ന മുദ്രാവാക്യവുമായി മീനങ്ങാടി ഗ്രാമപഞ്ചായത്തും, സാമൂഹികാരോഗ്യ കേന്ദ്രവും, ലൂയിസ് മൗണ്ട് മാനസികാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിക്കുന്ന മാനസികാരോഗ്യ പ്രദർശനം 2025 ഒക്ടോബർ 9 മുതൽ 11 വരെ GHSS

ടെൻഡർ ക്ഷണിച്ചു

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാളാട് പ്രാഥമികാരോഗ്യ കേന്ദത്തിലേക്ക് ലാബ് റീയേജന്റ് വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ 16 ഉച്ച ഒന്ന് വരെ സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് വാളാട് പിഎച്ച്സി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.