മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്ന ആര്‍.എസ്.ബി.വൈ, ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ, ആരോഗ്യകിരണം എസ്.ടി, മെഡിസെപ്പ് തുടങ്ങിയ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതും എന്നാൽ ആശുപത്രിയിൽ ലഭ്യമല്ലാതെ വന്നേക്കാവുന്നതുമായ യുഎസ്‍ജി, എംആര്‍ഐ, എക്കോ, ഇഇജി, എൻഡോസ്കോപ്പി തുടങ്ങിയ ടെസ്റ്റുകൾ റണ്ണിങ് കോൺട്രാക്ട് വ്യവസ്ഥയിൽ ചെയ്യുന്നതിന് സമീപത്തുള്ള സ്ഥാപനങ്ങൾ, ആശുപത്രി, ലബോറട്ടറി തുടങ്ങിയവയിൽ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. മുദ്രവെച്ച ദര്‍ഘാസുകൾ ഒക്ടോബര്‍ 24 വൈകിട്ട് അഞ്ചിനകം നൽകണം. ഫോൺ-04935 240264

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23