കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23 സ്ഥാപനങ്ങള്‍ പങ്കെടുത്ത മേളയില്‍ 228 ഉദ്യോഗാര്‍ത്ഥികള്‍ പങ്കെടുക്കുകയും,13 പേരെ ജോലിയില്‍ പ്രവേശിപ്പിക്കുന്നതിന് സ്ഥാപനത്തിന്റെ ഉറപ്പ് ലഭിക്കുകയും, 108 പേരെ വിവിധ സ്ഥാപനങ്ങള്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സരോജിനി ഓടമ്പം വൈസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങ് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ ശിവരാമന്‍ സ്വാഗതം ആശംസിച്ചു. വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ശിവരാമന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പള്ളിയാലില്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ ശ്രീ മുസ്തഫ എ പി ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു. നഗരസഭ സെക്രട്ടറി അലി അഷ്ഹര്‍ നന്ദി അറിയിച്ചു. വിജ്ഞാന കേരളം ഇന്റേണ്‍, എന്‍ യു എല്‍ എം, പി എം എ വൈ, നഗരസഭ, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്-01,02
കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23