ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുമായി ഇന്നു കൂടിക്കാഴ്ച നടത്തും. കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തി നേടിയെടുക്കുക എന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ദുരന്തം തകര്‍ത്ത വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി കൂടുതല്‍ കേന്ദ്ര സഹായവും കേരളത്തിന് എയിംസ് ലഭിക്കണമെന്നതുമടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്.
മുഖ്യമന്ത്രി ഇന്നലെ
കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി.
ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ എന്നിവരെ കണ്ടെന്നു മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ കൂടികാഴ്ചകളിലൂടെ സാധിച്ചുവെന്നും എല്ലാ മന്ത്രിമാര്‍ക്കും കേരളത്തിന്റെ ആവശ്യങ്ങള്‍ വിശദീകരിക്കുന്ന നിവേദനം കൈമാറാന്‍ സാധിച്ചുവെന്നും ഫേസ്ബുക്കിലുള്ള കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കി

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ
തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത