ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അടുത്ത സീസണിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 44 വയസ് കഴിഞ്ഞ ധോണി അടുത്ത സീസണിലും കളിക്കുമെന്നും എന്നാല്‍ താരത്തിന്റെ അവസാന സീസണായിരിക്കും അതെന്നുമാണ് റിപ്പോര്‍ട്ടുകളുള്ളത്.
ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് ധോണി. ഐപിഎല്ലില്‍ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സിന്റെ ജേഴ്‌സി അണിഞ്ഞാണ് ഇപ്പോള്‍ സിഎസ്‌കെ ആരാധകരുടെ പ്രിയപ്പെട്ട ‘തല’ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ആരാധകരും ആശങ്കയിലായിരിക്കുകയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60







