വെണ്ണിയോട്: ശബരിമലയിലെ സ്വർണ്ണപ്പാളി മോഷണത്തിൻ്റെ ഉത്തരവാദികളായ മന്ത്രിയെയും മുൻ മന്ത്രിയെയും ദേവസ്വം ബോർഡിലെ അംഗങ്ങളെയും ചെയർമാൻമാരെയും പ്രതികളാക്കി കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടും ഭരണപരാജയത്തിൻ്റെ ഉത്തരവാദിയായ പിണറായി സർക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ടും കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.പ്രസിഡൻ്റ് സി.സി തങ്കച്ചൻ, യുഡിഎഫ് കൺവീനർ സുരേഷ് ബാബു വാളൽ, വി.ആർ ബാലൻ, വി.ഡി രാജു, സി.കെ ഇബ്രായി, ടി.ഇബ്രായി, എം.വി ടോമി, വിനോജ് പി.ഇ ,ആൻ്റണി പാറയിൽ, മധു പി.എസ്, വി.കെ ശങ്കരൻ കുട്ടി, വി.ജെ പ്രകാശൻ, ജസ്റ്റിൻ സിറിയക്, രാജേഷ് പോൾ, പി.കെ രാധാകൃഷ്ണൻ,എം ഗഫൂർ, അബ്ദുൾ ഹക്കീം, സദാനന്ദൻ കെ.കെ, പ്രജീഷ് ജയിൻ, സുധീഷ് ,വിജയൻ പി.കെ,ശശി വലിയകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







