പൊഴുതന:ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ വയനാട്, ചൈൽഡ് ഹെല്പ് ലൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ ഇടിയംവയൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് ലോക മാനസികാരോഗ്യ ദിനാചരണവും കമ്മ്യൂണിറ്റി ഡെവലപ്പ് മെന്റ് പ്രോഗ്രാമും സംഘടിപ്പിച്ചു. ഓ.ആർ.സി ട്രെയിനർ ജോസഫ് ടി.ജെ ക്ലാസ് എടുത്തു. ഊര് മൂപ്പൻ ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഓ.ആർ.സി സൈക്കോളജിസ്റ്റ് ഹരിത പോൾ, ചൈൽഡ് ഹെല്പ് ലൈൻ സൂപ്പർവൈസർ മുനീർ, ഓ.ആർ.സി പ്രൊജക്റ്റ് കോർഡിനേറ്റർ വിന്ദുജ എം,കമ്മ്യുണിറ്റി സോഷ്യൽ വർക്കർ നീതു. എസ്,പ്രമോട്ടർ ഷേർലി എന്നിവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







