മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67 ലക്ഷം രൂപ സംഘടനാ ഭാരവാഹികള്‍ കളക്ടറേറ്റിലെത്തി എ.ഡി.എം കെ. ദേവകിയ്ക്ക് കൈമാറി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







