മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് കലോത്സവത്തിലൂടെ. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും കലോത്സവത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ റഫീഖ് അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങള്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തകര്‍, സാമൂഹിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







