കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബംഗങ്ങള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ കമ്മിറ്റി മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ പൊതുസഭ ചേര്‍ന്നു.
2021 ല്‍ ആരംഭിച്ച പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതുവരെ 1414 സംരംഭങ്ങള്‍ക്കായി 7,09,15,500 രൂപ നാല് ശതമാനം പലിശ നിരക്കില്‍ വിതരണം ചെയ്തിട്ടുണ്ട്. ബി.എന്‍.എസ്.ഇ.പി ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍ അധ്യക്ഷയായ പരിപാടി കുടുംബശ്രീ ജില്ലാ മിഷന്‍ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. പൊതുസഭയില്‍ സി.ഡി.എസിലെ മികച്ച സംരംഭകരെ ആദരിച്ചു. സി.ഇ.എഫ് വായ്പയുടെ പലിശ വിതരണം നടത്തി.