വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ജില്ലയിലെ നാല് ബ്ലോക്കിൽ നിന്നുള്ള ക്ഷീരസംഘം ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഉൾപ്പെട്ട ടീമുകൾ തമ്മിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പനമരം ഫിറ്റ്കാസ sർഫിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗം സജേഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ആവേശകരമായ മത്സരത്തിൽ ടീം കൽപ്പറ്റ ഒന്നാം സ്ഥാനവും ടീം പനമരം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ എം അധ്യക്ഷത വഹിച്ച പരിപാടിയിൽ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമി മാത്യു, പനമരം ക്ഷീരസംഘം പ്രസിഡന്റ് ഒ എം ജോർജ്, ശശിമല ക്ഷീരസംഘം പ്രസിഡണ്ട് തങ്കച്ചൻ ഇ കെ, ചണ്ണോത്ത് കൊല്ലി ക്ഷീരസംഘം പ്രസിഡന്റ് ജയ്സൻ, തരിയോട് ക്ഷീര സംഘം പ്രസിഡണ്ട് ജോൺ എം ടി, പനമരം ബ്ലോക്ക് അംഗം ലൗലി ഷാജു, അരുൺ മാധവൻ, ക്യുസിഒ ഇൻചാർജ് ഹുസ്ന സി എച്ച്, സീനിയർ സൂപ്രണ്ട് നൗഷാദ് അലി, ക്ഷീരവികസന ഓഫീസർ ലീന ടി കെ, ഡയറി ഫാം ഇൻസ്ട്രക്ടർ ജിതിൻ, എന്നിവർ സംസാരിച്ചു.