മാനന്തവാടി:ശബരിമലയിലെ സ്വർണ്ണപ്പാളികൾ കാണാതായ സംഭവം “കല്ലും മുള്ളും അയ്യപ്പന് സ്വർണ്ണവും പണവും പിണറായിക്ക് ”എന്ന മുദ്രാവാക്യം ഉയർത്തി മാനന്തവാടിയിൽ ബ്ലാക് മാർച്ച് സംഘടിപ്പിച്ചു.ശബരിമലയിൽ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നും ശബരിമലയും വിശ്വാസങ്ങളെയും തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഗൂഢാലോചന നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും കപട ഭക്തി കാണിച്ച് അയ്യപ്പ സംഗമം നടത്തിയ സമയത്താണ് ഈ കൊള്ളയുടെ വിവരങ്ങൾ പുറത്തേക്ക് വരുന്നത് എന്നും ബ്ലാക് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അനീഷ് ജേക്കബ് പറഞ്ഞു. ഇത് ദേവസ്വം ബോർഡിനെ മാത്രം പഴിചാരി കയ്യൊഴിയാൻ സാധിക്കില്ല. ദേവസ്വം മന്ത്രിക്കും മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരും ഇതിൽ ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അസിസ് വാളാട് അദ്യക്ഷത വഹിച്ചു. ഷക്കീർ പുനത്തിൽ,പ്രിയേഷ് തോമസ്,ആഷിഖ് മൻസൂർ,നിസാം ചില്ലു,ബിബിൻ ജോൺസൺ,ജോയ്‌സി ഷാജു,സൗജ,ആസിഫ് സഹീർ,ഷിനു വടകര,സിറാജ് ഒണ്ടയങ്ങാടി,മൂഹിയുദ്ധീൻ തരുവണ,ജോജി ജോർജ്,നിധിൻ കാട്ടിക്കുളം,അക്ഷയ് ജീസസ്,ഫജ്‌നാസ്,ബാസിം കെ,സലാം കുഴിനിലം,അജിത് കുമാർ,ബഷീർ ചക്ക തുടങ്ങിയവർ നേതൃത്വം നൽകി സംസാരിച്ചു

ഫെസിലിറ്റേറ്റര്‍ നിയമനം
ആത്മ ദേശി പ്രോഗ്രാമിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. അഗ്രിക്കള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്കും കൃഷി വകുപ്പിലോ കൃഷി വിജ്ഞാന കേന്ദ്രത്തിലോ 20 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള കാര്‍ഷിക