ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാർ എന്ന പ്രസിഡന്റിനെ ഒതുക്കാൻ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എൻ. വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിൽ നടന്നത് സർക്കാറിന്റെ മൗനാനുവാദ തോടെയുള്ള ആസൂത്രിത കൊള്ളയാണെന്നും അതുകൊണ്ടുതന്നെ സർക്കാറിന് ഇതിൽ നിന്നും ഒഴിയാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന അന്വേഷണ ഏജൻസി അന്വേഷിച്ചാൽ ഈ കൊള്ള പുറത്തുവരില്ലെന്നും അതിനാൽ സിബിഐ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ സംസ്ഥാന സമിതി അംഗങ്ങളായ എൻ ഹരിദാസ്,പി ജി ആനന്ദകുമാർ, ശാന്തകുമാരി ടീച്ചർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം ജി സുകുമാരൻ. ടി എം സുബീഷ് വി ൽഫ്രഡ് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് അ ഖില്‍ പ്രേം തുടങ്ങിയവർ സംസാരിച്ചു. പുനത്തിൽ രാജൻ കണ്ണൻ കണിയാരം കൂവണ വിജയൻ ആരോടാ രാമചന്ദ്രൻ അംബികാ കേളു തുടങ്ങി ജില്ലാ മണ്ഡലം ഭാരവാഹികൾ മാർച്ചിന് നേതൃത്വം നൽകി.

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60







