ഒക്ടോബര്‍ 9, 10 തീയ്യതികളിലായി പനമരത്ത് നടന്ന മാനന്തവാടി ഉപജില്ല ശാസ്‌ത്രോത്സവം സമാപിച്ചു. വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സമാപനം ഉദ്ഘാടനം ചെയ്തു.
പനമരം ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന പരിപാടിയിൽ പിടിഎ പ്രസിഡന്റ് സി കെ മുനീർ അധ്യക്ഷത വഹിച്ചു.
പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായിൽ, കെ മുഹമ്മദ് നിയാസ്, ടി ജെ റോബി, കെ സിദ്ദീഖ്, കെ പി ഇർഷാദ്, കെ അബ്ദുൽ ജലീൽ, സജിന അലി, കെ വി ഫൗസിയ, ഷിജ ജെയിംസ്, എം കെ രമേശ് കുമാർ എന്നിവർ പങ്കെടുത്തു.
പ്രവൃത്തി പരിജയ മേളയിൽ എൽപി വിഭാഗത്തിൽ സർവോദയ എച്ച്എസ് ഏച്ചോം 61 പോയിന്റ് നേടി ജേതാക്കളായി. സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് കൊമ്മയാട് 58 പോയിന്റോടെ റണ്ണേഴ്സപ്പായി.
യുപി വിഭാഗത്തിൽ ജിയുപിഎസ് തരുവണ 68 പോയിന്റ് നേടി വിജയികളായി. എൽഎഫ് യുപിഎസ് മാനന്തവാടി 62 പോയിന്റ് നേടി രണ്ടാമതെത്തി.
എച്ച്എസ് വിഭാഗത്തിൽ ഫാ. ജികെഎംഎച്ച്എസ്എ സ് കണിയാരം 129 പോയിന്റ് നേടി ജേതാക്കളായപ്പോൾ സർവോദയ എച്ച്എസ് ഏച്ചോം 114 പോയിന്റോടെ റണ്ണേഴ്സപ്പായി.
എച്ച്എസ്എസ് വിഭാഗത്തിൽ ദ്വാരക എസ്എച്ച്എച്ച്എസ്എസ് 177 പോയിന്റ് നേടി വിജയിച്ചു. സർവോദയ എസ് എച്ച്എസ് ഏച്ചോം 114 പോയിന്റ് നേടി റണ്ണേഴ്സപ്പായി.