വയനാട്ടിലെ പ്രമുഖ ബ്രോഡ്കാസ്റ്റിങ് & മീഡിയ പ്രൊഡക്ഷൻ കമ്പനിയായ ഫാസ്റ്റ് ലൈവ് മീഡിയയെ മികച്ച ലൈവ് ടെലിക്കാസ്റ്റിങ്ങിന് പുരസ്കാരം നൽകി യെസ്ഭാരത് ആദരിച്ചു.
സുൽത്താൻ ബത്തേരിയിൽ നടന്ന ‘യെസ്ഭാരത് വെഡ്ഡിംഗ് കളക്ഷൻ’ വാർഷിക ജനറൽ മീറ്റിംഗായ “യെസ് എലേറ്റ്-2025” എന്ന ഗംഭീര പരിപാടിയിലായിരുന്നു ആദരം.
യെസ്ഭാരത് മാനേജിംഗ് ഡയറക്ടർ അൻഷാദ് അയ്യൂബ്ഖാൻ ഫാസ്റ്റ് ലൈവ് മീഡിയ മാനേജർ ഷെഹാന ഷെറിൻ, പ്രതിനിധികളായ അഭിമന്യു, റെജി എന്നിവർക്ക് പുരസ്കാരം കൈമാറി. യെസ്ഭാരത് ഡയറക്ടർ ഫാത്തിമ സൈദ് മുഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പടിഞ്ഞാറത്തറ സ്വദേശിയായ സിജു സാമൂവലിന്റെ നേതൃത്വത്തിലുള്ള ഫാസ്റ്റ് ലൈവ് മീഡിയ ക്രൂ ആണ് യെസ്ഭാരതിന് വേണ്ടി ഇതിനുമുമ്പും മികച്ച ലൈവ് ടെലിക്കാസ്റ്റിംഗും വിഡിയോ പ്രൊഡക്ഷനും നിർവഹിച്ചിട്ടുള്ളത്. യെസ് ഭാരത് വയനാട്ടിൽ നടത്തിയി ട്ടുള്ള ഏറ്റവും വലിയ പരിപാടികളായ ‘ആൽമരം മ്യൂസിക് ബാൻന്റിന്റെ’യും അതുപോലെ “വേടൻ” പ്രോഗ്രാം ഉൾപ്പെടെ നിരവധി പ്രമുഖ പരിപാടികളുടെ ലൈവ് വീഡിയോ പ്രൊഡക്ഷൻ മികവോടെ പൂർത്തിയാക്കിയത് ഫാസ്റ്റ് ലൈവ് മീഡിയയായിരുന്നു.
കേരളത്തിനകത്തും പുറത്തുമായി ലൈവ് ടെലിക്കാസ്റ്റിങ്, വീഡിയോ പ്രൊഡക്ഷൻ, എൽ.ഇ.ഡി വാൾ തുടങ്ങിയ നിരവധി പരിപാടികൾ വിജയകരമായി പൂർത്തിയാക്കിയ പ്രമുഖ സ്ഥാപനമാണിത്. മികച്ച പ്രൊഡക്ഷൻ ക്വാളിറ്റിയും ആകർഷകമായ ഓഫറുകളുമാണ് ഫാസ്റ്റ് ലൈവ് മീഡിയയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ചുരുങ്ങിയ കാലയളവിനുള്ളിൽ ജനഹൃദയങ്ങളിൽ ഇടം നേടിയ ഫാസ്റ്റ് ലൈവ് മീഡിയ, നിരവധി പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പരിപാടികൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.