കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ പരിപോഷൺ പ്രത്യേക പോഷകാഹാര പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റിനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുതര പോഷകാഹാരക്കുറവുള്ള കുട്ടികൾക്കായാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രത്യേക പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ് അനുപമ അധ്യക്ഷയായ പരിപാടിയിൽ
വൈസ് പ്രസിഡന്റ് പി.എ നസീമ, വാർഡ് അംഗങ്ങളായ എം.കെ മുരളി, പുഷ്പ സുന്ദരൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എ മിനി, സ്കൂൾ കൗൺസിലർ ജാസ്മിൻ, ആരോഗ്യ പ്രവർത്തക മിനി ജോസഫ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.വി ഉമ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി.ഡി കുമാരി അനഘ എന്നിവർ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







