കൽപ്പറ്റ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു. സി ജയപ്രസാദ്, പി വിനോദ് കുമാർ, ഒ വി റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ കെ രാജേന്ദ്രേൻ,സി എ അരുൺദേവ്, മോഹൻദാസ് കോട്ടക്കൊല്ലി,ആർ ഉണ്ണികൃഷ്ണൻ,ഹർഷൽ കോന്നാടൻ,ജോസ് കണ്ടത്തിൽ,രാജു ഹെജമാടി,രാധ രാമസ്വാമി,എസ് മണി,എം ഒ ദേവസ്യ,ഡിന്റോ ജോസ്,ജോൺ മാത,ഷംസുദ്ധീൻ,കെ ശശി കുമാർ,രമ്യ ജയപ്രസാദ്,അർജുൻ ദാസ് പിആർ ബിന്ദു,ശ്രീജ ബാബു തുടങ്ങിയവർ സംസാരിച്ചു

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് ഉയരത്തില്‍ തുടരുന്നു. ഇന്ന് ഗ്രാമിന് 95 രൂപ കൂടി 13,500 രൂപയിലെത്തി.
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 75 രൂപ വര്‍ധിച്ച് 11,095 രൂപയും 14 കാരറ്റിന് ഗ്രാമിന് 60







