മാനന്തവാടി നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ഉജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് പരിശീലനം സംഘടിപ്പിച്ചത്. എൽ.എസ്.എസ് , യു.എസ്.എസ് പരീക്ഷാ പദ്ധതിയുടെ ഭാഗമായി പരിശീലനങ്ങളും നടന്നു വരുന്നു. പരശീലനത്തിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പദ്ധതി നടപ്പായതോടെ പൊതു-മത്സര പരീക്ഷകളിൽ മാനന്തവാടി നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികളെ മികച്ച വിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബി.ആർ.സി പരിശീലകൻ എ.ഇ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.സി തോമസ്, റിസോഴ്സ് പേഴ്സൺമാരായ അക്ഷയ്, ഫൈസൽ, മാനന്തവാടി ബി.ആർ.സി പരിശീലക റിൻസി ഡിസൂസ, ക്ലസ്റ്റർ കോ- ഓർഡിനേറ്റർ ലസ്ന എന്നിവർ പങ്കെടുത്തു.