തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ
സുരക്ഷ ജാഗ്രത സമിതി അംഗങ്ങൾക്ക് പരിശീലനം നൽകി.
സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുന്നതിനും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുമായി പ്രവർത്തിക്കുന്ന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. സ്ത്രീ സുരക്ഷ നിയമങ്ങളും പൊതുസമൂഹത്തിൻ്റെ ചുമതലകളും ഉൾപ്പെടുത്തി തയ്യാറാക്കിയ കൈപ്പുസ്തകങ്ങൾ പരിശീലനത്തിൽ വിതരണം ചെയ്തു. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രാധ പുലികോട് അധ്യക്ഷയായി. നിയമ വിദഗ്ധൻ അഡ്വ പി. മുസ്തഫ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ മഠത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വിജയൻ തോട്ടുങ്കൽ, സിബിൽ എഡ്വേർഡ്, സിഡിഎസ് ചെയർപേഴ്സൺ രാധാമണിയൻ കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ എം.എ നെഹ്ഷാന, ജിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







