വീടുകളിൽ ആൺ, പെൺ വ്യത്യാസമില്ലാതെ സമഭാവനയുടെ അന്തരീക്ഷം വളർത്തിയെടുത്ത് പെൺകുട്ടികളെ അവരുടെ ഭാവി ജീവിതത്തിൽ പ്രതികരണ ശേഷി ഉള്ളവരായി മാറ്റാൻ ആത്മവിശ്വാസം നൽകണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി. മുറ്റം അടിച്ചു വാരാൻ പെൺ കുട്ടികളേ പാടുള്ളൂവെന്ന മുതിർന്നവരുടെ മനസ്ഥിതി മാറണം. അവിടം മുതൽ അവരുടെ മാനസിക പിരിമുറുക്കം മാറുകയാണ്. തങ്ങൾ എന്നും അനുസരിക്കപ്പെടേണ്ടവർ മാത്രമാണെന്ന കുറ്റബോധം പെൺകുട്ടികളിൽ ഉടലെടുക്കും. അതാണ് വിവാഹാനന്തരവും അവർ ഇത്രയേറേ മറ്റ് കുടുംബങ്ങളിൽ വച്ച് അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്നതെന്നും വനിതാ കമ്മീഷൻ അധ്യക്ഷ.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







