പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതൽ ഈ മാസങ്ങളിൽ; അതീവ ജാഗ്രത വേണമെന്ന് അധികൃതർ

തിരുവനന്തപുരം: അടുത്ത മൂന്ന് മാസക്കാലം പാമ്പുകടിയേൽക്കാൻ സാധ്യത കൂടുതലായതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള മാസങ്ങൾ പാമ്പുകളുടെ ഇണചേരൽ കാലമായതിനാലാണ് ഈ മുന്നറിയിപ്പ്. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന 70 ശതമാനത്തിലധികം പാമ്പുകടി മരണങ്ങളും ഈ കാലയളവിലാണ് സംഭവിക്കുന്നത്.

കഴിഞ്ഞ വർഷം പാമ്പുകടിയേറ്റ് മരിച്ച 30 പേരിൽ 22 പേർക്കും ജീവൻ നഷ്ടമായത് ഒക്ടോബർ-ഡിസംബർ മാസങ്ങളിലായിരുന്നു. സാധാരണയായി ഡിസംബറിൽ അവസാനിക്കുമെങ്കിലും, ചിലപ്പോൾ ഇണചേരൽ കാലം ഫെബ്രുവരി വരെ നീളാറുണ്ട്.

എന്തുകൊണ്ട് ഈ കാലയളവ് അപകടകരം?

സാധാരണയായി സുരക്ഷിതമായ ഇടങ്ങളിൽ കഴിയുന്ന പാമ്പുകൾ, ഇണയെത്തേടി സഞ്ചരിക്കുന്ന സമയമായതിനാലാണ് ഈ മാസങ്ങളിൽ മനുഷ്യരുടെ മുന്നിൽ പെടാനുള്ള സാധ്യത വർധിക്കുന്നത്. ഇണയെ ആകർഷിക്കുന്നതിനായി പെൺപാമ്പുകൾ പുറപ്പെടുവിക്കുന്ന ‘ഫിറോമോണുകൾ’ തിരിച്ചറിഞ്ഞാണ് ആൺപാമ്പുകൾ സഞ്ചരിക്കുന്നത്. ഈ യാത്രകൾ പലപ്പോഴും ജനവാസമേഖലകളിലൂടെയായിരിക്കും. മാത്രമല്ല, ഈ സമയത്ത് പാമ്പുകൾ കൂടുതൽ അക്രമാസക്തരാകാനും സാധ്യതയുണ്ട്.

ഇണചേരൽ അവകാശത്തിനുവേണ്ടി ആൺപാമ്പുകൾ തമ്മിൽ പോരടിക്കുന്നതും ഈ സമയത്ത് സാധാരണമാണ്. ഇത് കാണാനായി അടുത്ത് ചെല്ലുന്നതും അപകടം ക്ഷണിച്ചുവരുത്തും. അണലി, മൂർഖൻ, വെള്ളിക്കെട്ടൻ തുടങ്ങിയ വിഷപ്പാമ്പുകൾക്ക് പുറമെ രാജവെമ്പാലയും ഈ കാലയളവിൽ ഇണയെത്തേടി സഞ്ചരിക്കാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

വീടും പരിസരവും കാടുകയറാതെ വൃത്തിയായി സൂക്ഷിക്കുക.

രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ ടോർച്ച് ഉപയോഗിക്കുക.

വീടിന്റെ പടിക്കെട്ടുകൾ, ചുവരുകൾ എന്നിവയ്ക്ക് സമീപം പ്രത്യേകം ശ്രദ്ധിക്കുക.

കടിയേറ്റാൽ ഒട്ടും സമയം കളയാതെ, ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുക. ചികിത്സ വൈകുന്നത് മരണത്തിന് കാരണമാകും.

അണലി, വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെ അവയോട് രൂപസാദൃശ്യമുള്ള വിഷമില്ലാത്ത പാമ്പുകളായി തെറ്റിദ്ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍

പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ച സംഭവം; അയൽവാസി പിടിയിൽ

കമ്പളക്കാട്: പറമ്പിൽ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തിൽ അയൽവാസി പിടിയിൽ. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയിൽ, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയിൽ നിന്നാണ് പിടികൂടിയത്.

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം: എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാൻ നവംബര്‍ 29, 30 ക്യാമ്പുകൾ

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് എന്യൂമറേഷന്‍ ഫോമുകള്‍ പൂരിപ്പിക്കാന്‍ (നവംബര്‍ 29, 30) ജില്ലയിലെ എല്ലാ വില്ലേജുകളിലും രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ജില്ലാ കളക്ടര്‍

ഹരിത തെരഞ്ഞെടുപ്പ്; ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിതമാനദണ്ഡം ഉറപ്പാക്കാന്‍ ശുചിത്വമിഷന്റെ സഹകരത്തോടെ സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും വോട്ടെടുപ്പ് ദിവസവും പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍, നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം

പ്രദര്‍ശന വിപണന മേള സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25 മുതല്‍ ജനുവരി ഒന്ന് വരെ സംഘടിപ്പിക്കുന്ന നടവയല്‍ ഫെസ്റ്റില്‍ വ്യാവസായിക ഉത്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നു. സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍

സജന സജീവനെ ആദരിച്ചു.

വയനാട്ടുകാർക്ക് അഭിമാനമായി തുടർ സീസണുകളിലും മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന് ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൻ്റെ ഉപഹാരം റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ഐ.പി.എസ് നൽകി. സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.