നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ഫുട്ബോള് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ നിന്നും എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും.
കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ്
ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന
കോച്ച്- ലയണൽ സ്‌കലോണി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.