റെഡിമെയ്ഡ് വസ്ത്ര മേഖലയിലും ജിഎസ്ടി പരിഷ്കരണത്തിന്‍റെ മറവിലുള്ള കൊള്ള നടക്കുന്നു. 2500 രൂപയിൽ താഴെ വിലയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നികുതി 5 ശതമാനമായി കുറച്ചെങ്കിലും പല വസ്ത്രശാലകളും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകുന്നില്ല. ജിഎസ്ടി ഇളവ് പൂർണ്ണമായി നൽകാതെയും അടിസ്ഥാന വില വർദ്ധിപ്പിച്ചുമാണ് ഈ കൊള്ള. പരിഷ്കരണത്തിന് മുൻപ് ആയിരം രൂപയിൽ താഴെയുള്ള റെഡിമെയ്ഡ് വസ്ത്രങ്ങൾക്ക് 5 ശതമാനവും ആയിരത്തിന് മുകളിൽ വിലയുള്ള വസ്ത്രങ്ങൾക്ക് 12 ശതമാനവും ആയിരുന്നു ജി എസ് ടി. സെപ്റ്റംബർ 22ലെ ജി എസ് ടി പ്രഖ്യാപനത്തോടെ ഈ സ്ലാബിൽ മാറ്റം വന്നു. 2500 രൂപയിൽ താഴെയുള്ള എല്ലാ വസ്ത്രങ്ങൾക്കും നിലവിൽ 5% ആണ് ജി എസ് ടി.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.