മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി എം.എസ്.എം.ഇ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളുടെ സംയുക്ത പദ്ധതിയായ റൈസിങ് ആന്‍ഡ് ആക്‌സിലറേറ്റിങ് എം.എസ്.എം.ഇ പെര്‍ഫോമന്‍സിന്റെ ഭാഗമായാണ് പരിശീലനം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ മാര്‍ഗനിര്‍ദേശം, ലൈസന്‍സിങ്, ജിഎസ്ടി, വിപണനം, ധനസഹായം, കയറ്റുമതി, ബാങ്കിങ്, ടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ വിദഗ്ധരുടെ സേവനം ലഭ്യമാവും. മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ ഒക്ടോബര്‍ 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന പരിപാടിയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നതും ഉദ്യം രജിസ്‌ട്രേഷനുള്ള യൂണിറ്റുകള്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 7034610933

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭയിലെ ഗൂഡലായി ബൂസ്റ്റര്‍ പമ്പ് ഹൗസില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (ഒക്ടോബര്‍ 14) പടപുരം ഉന്നതി റോഡ്, വെള്ളാരംകുന്ന്, പെരുന്തട്ട, പൂളക്കുന്ന്, പെരുന്തട്ട നമ്പര്‍ 1, അറ്റ്‌ലഡ്, കിന്‍ഫ്ര, പുഴമുടി, ഗവ കോളേജ്