അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ദുരന്ത പ്രതിരോധ, നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി കളക്ടറേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ശിൽപശാല ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എം.ജെ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ദുരന്തലഘൂകരണ പ്രവര്‍ത്തനങ്ങളിൽ വിവിധ വകുപ്പുകൾക്ക് ഫലപ്രദമായി ഇടപെടാൻ കഴിയുന്ന മേഖലകളെക്കുറിച്ചും തയ്യാറാക്കാവുന്ന പദ്ധതികളെക്കുറിച്ചും ശിൽപശാലയിൽ വിശദീകരിച്ചു. പദ്ധതികൾ തയ്യാറാക്കുന്നതിന്റെ മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് സരിൻ കുമാര്‍, ഹസാര്‍ഡ് അനലിസ്റ്റ് അരുൺ പീറ്റര്‍ എന്നിവര്‍ നേതൃത്വം നൽകി.