സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 10, 11 തീയതികളിൽ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം.ഗണിതശാസ്ത്രമേള എൽ പി&യു പി,ശാസ്ത്രമേള എൽ പി&യു പി, സാമൂഹ്യശാസ്ത്രമേള യു പി എന്നീ വിഭാഗങ്ങളിൽ 5 ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയാണ് ടീം അസംപ്ഷൻ, വിദ്യാലയത്തിന്റെ അഭിമാനം വാനോളമുയർത്തിയത്. മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഷോജി ജോസഫ്,പിടിഎ പ്രസിഡൻ്റ് ഷിനോജ് പാപ്പച്ചൻ, വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ , എംപിടിഎ പ്രസിഡൻ്റ് പ്രജിത രവി , വൈസ് പ്രസിഡന്റ് ജാസ്മിൻ ഫസൽ,അമീർ അറക്കൽ
വിജയികളെ അനുമോദിച്ച് സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പുളിഞ്ഞാമ്പറ്റ-ആശാരിയോട് കവല, കമ്മോം- അത്ത്യോറ ഭാഗങ്ങളില്‍ നാളെ(നവംബര്‍ 29) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കീഞ്ഞുകടവ് ഭാഗങ്ങളില്‍ നാളെ (നവംബര്‍







