വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണര്‍ കെ എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി പുറത്താവാതെ നിന്നു.
വിജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കി. അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്സിനും 140 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു.

സ്പീച്ച് തെറാപ്പിസ്റ്റ് നിയമനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ബഡ്സ് റിഹാബിലിറ്റേഷൻ ആന്റ് ഫെസിലിറ്റേഷൻ സെന്ററിൽ സ്പീച്ച് തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ആര്.സി.ഐ രജിസ്ട്രേഷനോടുകൂടിയ ബി.എ.എസ്.എൽ.പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജ്ഞാന കേരളം ജോബ് സ്റ്റേഷൻ ഡി.ബ്ല്യു.എം.എസ് പോര്‍ട്ടലിൽ രജിസ്റ്റര്‍ ചെയ്തവര്‍ക്കും