ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റായി കെ.എം ഫ്രാൻസിസിനെയും വൈസ് പ്രസിഡന്റായി കെ.പി വിജയിയെയും തെരഞ്ഞെടുത്തു. എം മധുവാണ് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ പ്രതിനിധി. ജില്ലാ സ്പോർട്‌സ് കൗൺസിൽ രൂപീകരിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ചേര്‍ന്ന പൊതുയോഗത്തിൽ വെച്ചായിരുന്നു തെരഞ്ഞെടുപ്പ്. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിജി വര്‍ഗീസിന്റെ മേൽനോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

പ്രൊജക്ട് ഉന്നതി പരിശീലനം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓറിയന്റേഷൻ ട്രെയിനിങ് സംഘടിപ്പിച്ചു. പ്രൊജക്ട് ഉന്നതി സംബന്ധിച്ച് മാനന്തവാടി ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ അസിസ്റ്റന്റ് സെക്രട്ടറിമാർ, അക്രഡിറ്റഡ് എഞ്ചിനീയർമാർ, മേറ്റുമാർ എന്നിവർക്കാണ് ബ്ലോക്ക് പ്രോഗ്രാം ഓഫീസിന്റെ