തൂക്കുകയര്‍ വിധിക്കുന്നത് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് പരമോന്നത നീതിപീഠം. മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികൾക്ക് വിഷം കുത്തിവച്ച് മരിക്കാനുള്ള സാധ്യത തെരഞ്ഞെടുക്കാനുള്ള അവകാശം നൽകണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്തരമൊരു നീക്കത്തിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികൂലമായ പ്രതികരണമുണ്ടായതിനെ തുടർന്ന്, കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറാൻ കേന്ദ്രം തയ്യാറാവുന്നില്ലെന്ന് കോടതി കുറ്റപ്പെടു
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തൂക്കുകയർ എന്ന രീതി ഇല്ലാതാക്കുക അല്ലെങ്കിൽ ശിക്ഷിക്കപ്പെട്ട പ്രതിക്ക് തൂക്ക് കയർ അല്ലെങ്കിൽ വിഷം കുത്തിവച്ചുള്ള മരണം എന്നതിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം നൽകുക എന്ന ആവശ്യമാണ് ഹർജിക്കാരന്‍ ഉയർത്തിയത്. എന്നാൽ കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് ഓപ്ഷനുകൾ നൽകുക എന്നത് സാധ്യമല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.