ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ അപേക്ഷ, ബയോഡാറ്റ, പാസ്‍പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എന്നിവ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, കൽപ്പറ്റ – 673122 എന്ന വിലാസത്തിലോ ciwmncelwynd.pol@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, കൽപ്പറ്റ വനിതാ സെൽ ഓഫീസിൽ നേരിട്ടോ നൽകേണ്ടതാണ്. ഫോൺ- 04936 207600

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ; 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ







