രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പേര് മാറ്റണമെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി). പേര് മാറ്റം ആവശ്യപ്പെട്ട് വിഎച്ച്പി കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. ഡല്‍ഹിയുടെ പുരാതന ചരിത്രവും സംസ്‌കാരവുമായുള്ള ബന്ധം കാത്തുസൂക്ഷിക്കാന്‍ ഇന്ദ്രപ്രസ്ഥ എന്ന പേരാണ് അനുയോജ്യമെന്ന് കാണിച്ചാണ് സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് വിഎച്ച്പി സംസ്ഥാന ഘടകം കത്ത് അയച്ചത്.
ഇതുകൂടാതെ, ഡല്‍ഹിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണമെന്നും ഓള്‍ഡ് ഡല്‍ഹി സ്‌റ്റേഷന്‍ ഇന്ദ്രപ്രസ്ഥ എന്നും ഷാജഹാനാബാദ് ഡവലപ്‌മെന്റ് ബോര്‍ഡിന്‍റെ പേര് ഇന്ദ്രപ്രസ്ഥ ഡവലപ്‌മെന്റ് ബോര്‍ഡ് എന്ന് മാറ്റണമെന്നും വിഎച്ച്പി ഡല്‍ഹി സെക്രട്ടറി സുരേന്ദ്ര കുമാര്‍ ഗുപ്ത ലല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നു.

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?
30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.