കലൂർ സ്‌റ്റേഡിയത്തിൽ വെച്ച് നടക്കുന്ന അർജന്റീന-ഓസ്‌ട്രേലിയ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടർ ടിവി എഡി ആന്റോ അഗസ്റ്റിൻ. സ്‌റ്റേഡിയം നവീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഫിഫ അംഗീകാരവും ലഭിച്ചാൽ ടിക്കറ്റ് വിൽപന ആരംഭിക്കുന്നമെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ മാസം 24, 25 എന്നീ ദിവസങ്ങളിലായി വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
സ്റ്റേഡിയത്തിന്റെ നവീകരണ പണികൾ ഉടനെ പൂർത്തിയാക്കുമെന്നും ആന്റോ അഗസ്റ്റിൻ കൂട്ടിച്ചേർത്തു. ഇതുവരെ ഒരു ടീമും പിൻമാറിയിട്ടില്ലെന്നും വരുന്ന വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതെ ഇരിക്കുക എന്നും അദ്ദേഹം പറഞ്ഞു.

ക്വട്ടേഷൻ ക്ഷണിച്ചു.
കളക്ടറേറ്റിൽ സ്ഥാപിച്ചിട്ടുള്ള 3 ക്രോസ്‍ഫീൽഡ് യുവി ഡി 3 എൻ.എച്ച്.സി (എസ്.എസ്) വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി അഞ്ച് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, സിവിൽ സ്റ്റേഷൻ,







