ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ഇ. ജെ. വർഗീസ്,
സി ഡി ഒ റഷീദ ലത്തീഫ്,ആന്റണി, പൗലോസ്,ദിവ്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്തുത്യർഹ സേവനത്തിന് പ്രസിഡന്റിനെയും,സെക്രട്ടറിയെയും ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







