പേരിയ :ടാലൻറ് റീഡിങ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനം, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ ആനി ബസന്റ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ അബാക്കസ് ദേശീയ ചാമ്പ്യൻമാരായ പ്രതിഭ കളെയും,ടീച്ചർ ആരിഫയെയും കവയത്രി സൈനു വയനാടിനെയും ആദരിച്ചു.ക്ലബ്ബിനുള്ള ആദ്യ പുസ്തകം സൈനു വയനാടിൽ നിന്നും ക്ലബ്ബിന്റെ പ്രസിഡന്റ്, K സിദ്ദിഖ്, ഏറ്റുവാങ്ങി. M M അലോഷ്യസ്, റെഫീഖ് കൈപ്പാണി, അഭിലാഷ്, സതീഷ്കുമാർ, നിസാം, ബിനോയ്, ദേവനന്ദ,രതീഷ് M, നിയാസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബെന്നി ആന്റണി സ്വാഗതവും, സെക്രട്ടറി സാബിത്ത് നന്ദിയും പറഞ്ഞു.

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള