ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ പോൾവൾട്ട് മത്സരത്തിലാണ് മാനന്തവാടി ഗവ വൊക്കേഷണൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് സ്വർണ്ണം കരസ്ഥമാക്കിയത്. സ്കൂൾ പരിസരത്ത് നിന്നും വെട്ടിയെടുത്ത മുള ഉപയോഗിച്ച് 2.50 മീറ്ററിൽ ഉയർന്ന് ചാടിയാണ് അഭിനവ് സംസ്ഥാനതല മത്സരത്തിലേക്ക് അർഹത നേടിയത്. 2024-ൽ നടന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ പോൾവൾട്ട് മത്സരത്തിൽ 2. 20 മീറ്റർ ഉയരത്തിൽ ചാടിയ അഭിനവ് നാലാം സ്ഥാനത്തിന് അർഹനായിരുന്നു. ജില്ലയിലെ മറ്റു സ്കൂളുകളിലെ കായിക ഉപകരണം ഉപയോഗിച്ചാണ് അഭിനവ് മുൻവർഷ മത്സരത്തിൽ പങ്കെടുത്തത്. മാനന്തവാടി അഗ്രഹാരം ഉന്നതിയിലെ മണി – ഉഷ ദമ്പതികളുടെ ഇളയ മകനാണ് അഭിനവ്. ഒക്ടോബർ 23 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന കായിക മേളയിൽ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. കായികധ്യാപകൻ മൊതക്കര സ്വദേശി കെ.വി സജിയാണ് അഭിനവിന് പരിശീലനം നൽകുന്നത്.

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി
പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉദ് ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള