കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡും പ്രശംസാപത്രവും വിതരണം ചെയ്യുന്നു. 2024-25 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കാണ് അവാര്‍ഡ് നൽകുന്നത്. ജില്ലാതല ഉദ്ഘാടനച്ചടങ്ങ് ഒക്ടോബർ 28ന് ചൊവ്വാഴ്ച രാവിലെ 10.30ന് കൽപ്പറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കർഷക തൊഴിലാളി ക്ഷേമനിധി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കർഷക തൊഴിലാളി സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും. ജില്ലയിൽ നിന്നും 685 വിദ്യാർത്ഥികൾക്കാണ് ഈ വർഷം വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായത്. 19,78,000 രൂപ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി വിതരണം ചെയ്യും.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്