ഐഫോണ്‍ 17 പ്രോ കോസ്മിക് ഓറഞ്ച് മോഡലുകള്‍ പിങ്ക് നിറമായി മാറുന്നുവെന്ന പരാതികളുമായെത്തിയത് നിരവധി ഉപയോക്താക്കളാണ്. ഓറഞ്ച് നിറം മങ്ങുകയോ നിറം മാറി പിങ്ക് കളറാവുകയോ ചെയ്യുന്നുവെന്ന് വ്യക്തമാക്കുന്ന ധാരാളം പോസ്റ്റുകള്‍ ഫോട്ടോ സഹിതം ഈയിടെ റെഡ്ഡിറ്റിലും എക്‌സിലും ഒക്കെ പലരും പങ്കുവച്ചിരുന്നു. ഫോണിന്റെ ഗ്ലാസ് ബാക്ക് പാനല്‍ ഓറഞ്ച് നിറത്തില്‍ത്തന്നെ തുടരുമ്പോഴും അനോഡൈസ്ഡ് അലുമിനിയം ഫ്രെയിമും കാമറയുടെ ഭാഗവും പിങ്ക് നിറത്തിലേക്ക് മാറുന്നതായാണ് പലരുടെയും പരാതി. പെറോക്‌സൈഡ് അടങ്ങിയ ക്ലീനറുകളോ ശക്തമായ അള്‍ട്രാവൈലറ്റ് രശ്മികളോ ആണ് നിറംമാറ്റത്തിന് പിന്നിലെന്നാണ് പലരും സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ പങ്കുവച്ച കാരണങ്ങള്‍.
എന്നാല്‍ ഐഫോണ്‍ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ സപ്പോര്‍ട്ട് സൈറ്റില്‍ നല്‍കിയ മുന്നറിയിപ്പ് ഇങ്ങനെയാണ്. തെറ്റായ രീതിയിലുള്ള ഉത്പന്നങ്ങള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതായിരിക്കാം നിറംമാറ്റത്തിന് പിന്നിലാണ് ആപ്പിളിന്റെ നിഗമനം. കമ്പനിയുടെ ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് ഐഫോണുകള്‍ അണുവിമുക്തമാക്കുമ്പോള്‍ ബ്ലീച്ച് അല്ലെങ്കില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് അടങ്ങിയ ക്ലീനിംഗ് ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് ഐഫോണുകള്‍ വൃത്തിയാക്കേണ്ടതിനെക്കുറിച്ച് ആപ്പിള്‍ പറയുന്നത്








