ബത്തേരി: കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന എം.ഡി.എം.യുമായി യുവാവ് പിടിയില്‍. കോട്ടക്കല്‍, വെസ്റ്റ്് വില്ലൂര്‍, കൈതവളപ്പില്‍ വീട്ടില്‍ ഷമീം(33)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. ഇയാള്‍ സഞ്ചരിച്ച കെ.എല്‍.65 എന്‍. 6229 സ്വിഫ്റ്റ് കാറിന്റെ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിൽ 95.93 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. എസ്.ഐ രാംകുമാര്‍, എ.എസ്.ഐ ഗോപാലകൃഷ്ണന്‍, ഡ്രൈവര്‍ എസ്.സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ അനില്‍, അനിത്ത്കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

വാട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലേ? എങ്കിൽ ഗസ്റ്റ് ചാറ്റ് ചെയ്താലോ? പുത്തൻ അപ്പ്‌ഡേറ്റ് ഇങ്ങനെ
വാട്‌സ്ആപ്പ് എപ്പോഴും പുതുമകളുമായി യൂസർമാരെ ഞെട്ടിക്കാറുണ്ട്. വ്യത്യസ്തമായ അപ്പ്‌ഡേറ്റുകൾ കൊണ്ട് ഉപയോക്താക്കളെ എന്നും ചേർത്തു നിർത്തുന്ന വാട്‌സ്ആപ്പ് ഇപ്പോൾ പല പരീക്ഷണങ്ങളും നടത്തിവരികയാണ്. യൂസർ നെയിം അടിസ്ഥാനമാക്കിയ നമ്മുടെ ഫോൺ നമ്പറുകൾ ആർക്കും മനസിലാക്കാൻ







