ഉയര്‍ന്ന പ്രോട്ടീനും അവശ്യ വിറ്റാമിനുകളും ധാതുക്കളും ആരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം കൊണ്ട് സമ്പന്നമാണ് മുട്ട. മുട്ടയുടെ വെള്ള കുറഞ്ഞ കലോറിയ്ക്കും പ്രോട്ടീനും പേരുകേട്ടതും മുട്ടയുടെ മഞ്ഞക്കരു വിറ്റാമിന്‍ ഡി, എ, ഇ, ബി 12, കോളിന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാലും സമ്പന്നവുമാണ്. പക്ഷേ മുട്ടയുടെ മഞ്ഞക്കരു എല്ലാവര്‍ക്കും കഴിക്കാന്‍ അനുയോജ്യമല്ല. ആരൊക്കെയാണ് മുട്ടയുടെ മഞ്ഞക്കരുവിന്റെ ഉപയോഗം കുറയ്‌ക്കേണ്ടത് എന്നറിയാം.
ഉയര്‍ന്ന കൊളസ്‌ട്രോളും ഹൃദ്രോഗ സാധ്യതയും ഉളളവര്‍
മുട്ടയുടെ മഞ്ഞക്കരുവില്‍ ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഒരു മഞ്ഞക്കരുവില്‍ ഏകദേശം 185 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. മിക്ക ആളുകള്‍ക്കും ആവശ്യത്തിന് മുട്ട കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഹൃദ്രോഗ ചരിത്രം, കുടുംബപരമായി ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ എന്നിവയുള്ള വ്യക്തികള്‍ക്ക് ഭക്ഷണത്തിലെ കൊളസ്‌ട്രോള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട് അധികമായി ശരീരത്തിലെത്തുന്ന കൊളസ്‌ട്രോള്‍, ധമനികളില്‍ പ്ലാക്ക് രൂപപ്പെടാന്‍ കാരണമാകും. ഇത് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. അതുകൊണ്ട് ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകള്‍ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ശ്രദ്ധാപൂര്‍വ്വം വേണം.







