മാനന്തവാടി: സഹകരണ സംഘങ്ങളെയും ജീവനക്കാരേയും ബാധിക്കുന്ന സർക്കാർ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടിയിൽ സഹകരണ സംഘം ജീവനക്കാർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിലേക്ക് യുണൈറ്റഡ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോ ഓർഡിനേഷൻ കമ്മിറ്റി മാർച്ച് നടത്തി. കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡന്റ് പി.എൻ സുധാകരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ജിതേഷ് പി.കെ,സജി മാത്യു, സനൽകുമാർ, സജി മക്കിയാട്, സജിത്ത്, വൈശാഖ് ഇരുമനത്തൂർ, ജിൽസൺ മാത്യു, എന്നിവർ സംസാരിച്ചു.
സഹകരണ സംഘം ക്ലാസിഫിക്കേഷൻ കരട് നോം സ് പിൻവലിക്കുക ഓഡിറ്റ് ഫീസിലെ ഭീമമായ വർദ്ധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് 26 ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ്റെ വസതിയിലേക്ക് കെ സി ഇ എഫ് മാർച്ച് നടത്തും. ഇതിന് മുന്നോടിയായാണ് കേരളത്തിലെ അസിസ്റ്റന്റ്റ് രജിസ്ട്രാർ ഓഫീസിന് മുന്നിലേക്ക് കെസിഇഎഫ് മാർച്ച് നടത്തിയത്








